അഫ്ഗാന്‍ പട്ടാളക്കാരോട് സാരാഗര്‍ഹി യുദ്ധത്തില്‍ പോരാടിയ ഹവില്‍ദാര്‍ ഇഷാര്‍ സിംഗിന്‍റെ വേഷമാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. എക്കാലത്തെയും വലിയ പോരാട്ടത്തിന്‍റെ കഥയെന്നാണ് ചിത്രത്തിന്‍റെ പോസ്റ്ററില്‍ർ നല്‍കിയിരിക്കുന്ന ടാഗ് ലെെന്‍

വലിപ്പമുള്ള ക്യാന്‍വാസുകളില്‍ സ്വപ്‌നം കാണാന്‍ ഇന്ത്യന്‍ സിനിമ ശീലിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ദൃശ്യപരമായി കാണിയെ അമ്പരപ്പിക്കാന്‍ കെല്‍പ്പുള്ള സിനിമകള്‍ തീയേറ്ററുകളില്‍ വലിയ വിജയം നേടുന്നത് നിര്‍മ്മാതാക്കളെ അത്തരം സിനിമകളില്‍ മുതല്‍മുടക്കാന്‍ വീണ്ടും പ്രേരിപ്പിക്കുകയാണ്.

കെജിഎഫ് എന്ന കന്നഡ ചിത്രമാണ് സമീപകാലത്ത് വലിയ കാന്‍വാസിനെത്തി പ്രേക്ഷകപ്രീതി നേടിയത്. ഇപ്പോഴിതാ അക്ഷയ് കുമാര്‍ നായകനാവുന്ന ഒരു ബോളിവുഡ് ചിത്രം 60 കോടി മുതല്‍മുടക്കില്‍ എത്തുന്നു.

'കേസരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 1897ല്‍ നടന്ന 'സാരാഗര്‍ഹിയിലെ യുദ്ധ'ത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒന്നാണ്. അഫ്ഗാന്‍ പട്ടാളക്കാരോട് സാരാഗര്‍ഹി യുദ്ധത്തില്‍ പോരാടിയ ഹവില്‍ദാര്‍ ഇഷാര്‍ സിംഗിന്‍റെ വേഷമാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്.

കരണ്‍ ജോഹറുടെ ധര്‍മ പ്രൊഡക്ഷന്‍സും കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന കേസരി അനുരാഗ് സിംഗ് ആണ് സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറിനൊപ്പം പരിണീതി ചോപ്രയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എക്കാലത്തെയും വലിയ പോരാട്ടത്തിന്‍റെ കഥയെന്നാണ് ചിത്രത്തിന്‍റെ പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലെെന്‍. ഇന്ന് എന്‍റെ രക്തത്തിനും വാക്കുകള്‍ക്കും പോലും കുങ്കുമ നിറമാണെന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് അക്ഷയ് കുമാര്‍ കുറിച്ചിരിക്കുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…