ട്വിറ്റിനോട് വിടപറയാൻ നടി ഖുശ്​ബുവിൻ്റെ തീരുമാനം. നടി തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. ട്വിറ്റർ ആസക്​തിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഖുശ്​ബു പറയുന്നു. കുറച്ചുസമയത്തേക്ക്​ ട്വിറ്ററിൽ നിന്ന്​ വിട്ടുനിൽക്കുകയാണ്​. വായന പുനരാരംഭിക്കാൻ വേണ്ടിയിട്ട്​ കൂടിയാണ്​ തീരുമാനമെന്നും അവർ പറയുന്നു. ഇൗ പ്ലാറ്റ്​ ഫോം ഒരു ആസക്​തി പോലെയാണ്​. വൈകാതെ തിരിച്ചെത്തുമെന്ന്​ ഉറപ്പുപറയുന്നു. സ്​നേഹത്തിനും കരുതലിനും ആദരവിനും നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയാണ്​ എ​ൻ്റെ ശക്​തി. അത്​ തുടരുമെന്ന്​ കരുതുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഖുശ്ബു തൻ്റെ ട്വിറ്റ് അവസാനിപ്പിച്ചത്.