മതം ചര്‍ച്ച ചെയ്ത ബിജെപിക്ക് പേര് മാറ്റത്തിലൂടെ ഖുഷ്ബുവിന്‍റെ മറുപടി
ഖുഷ്ബു സുന്ദര്, ബിജെപിക്കിത് നഖാത് ഖാന് എന്നാണ്. ഇതൊരു ട്വീറ്റല്ല മറിച്ച് പ്രമുഖ സിനിമാ താരവും കോണ്ഗ്രസ് നേതാവുമായ ഖുഷ്ബുവിന്റെ ട്വിറ്റര് പ്രൊഫൈലിലെ പേരാണ്. താന് ഒരു മുസ്ലിമാണെന്ന് തുറന്നു പറഞ്ഞ ഖുഷ്ബിവിനെതിരെ സൈബര് ആക്രമണം ശക്തമായതിന് പിന്നാലെയാണ് ഖുഷ്ബു തന്റെ ഔദ്യോഗിക ട്വിറ്റര് പേജിലെ പേര് തിരുത്തിയത്.

കഴിഞ്ഞ ആഴ്ചയായിരുന്നു താന് ഒരു മുസ്ലിമാണെന്ന് തുറന്നടിച്ചുള്ള ഖുഷ്ബുവിന്റെ ട്വീറ്റ്. ഞാന് ജനിച്ചത് ഒരു മുസ്ലിമായാണ്. ഞാന് അത് മാറ്റാന് ഉദ്ദേശിക്കുന്നില്ല. കാരണം അത് എനിക്കൊരു പ്രശ്നമല്ല. ഒരു മതത്തിന്റെയും നിയമങ്ങള് ഞാന് പിന്തുടരുന്നില്ല. മനുഷവത്വവും സമത്വവും ശാക്തീകരണവുമാണ് എന്റെ നിയമം. പ്രേത്യേകിച്ചു സ്ത്രീകള്ക്കുവേണ്ടി. ബിജെപിയുടെ നയങ്ങള് ഇതില് നിന്നെല്ലാം വ്യത്യസ്ഥമാണ്- ഇങ്ങനെയായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്.
ട്വീറ്റിന് പിന്നാലെ ബിജെപി പ്രവര്ത്തകരുടെ ട്രോളുകളും വിമര്ശനങ്ങളും എത്തി. ജനിച്ചതും ജീവിക്കുന്നതും മുസ്ലിമായിട്ടാണെങ്കില് എന്തിന് ഒറു ഹിന്ദു പേര് സ്വീകരിച്ചു എന്നതടക്കമുള്ള വിമര്ശനങ്ങളാണ് ട്വിറ്ററില് ഉയര്ന്നത്. എന്നാല് ട്രോളുകള്ക്കെല്ലാം ഖുഷ്ബുവിന്റെ മറുപടിയുമെത്തി. ചില ട്രോളന്മാര് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു.. എന്റെ പേര് നഖാത് ഖാന് എന്നാണെന്ന്... വിഡ്ഡികള് , എനിക്ക് ആ പേര് നല്കിയത് എന്റെ മാതാപിതാക്കളാണ്, അതെ ഞാന് ഒരു ഖാന് ആണ് അതിന് ഇപ്പോള് എന്തു വേണം. കണ്ടുപിടിത്തം നടത്താന് നിങ്ങള് ഒരു 47 വര്ഷം വൈകിപ്പോയി എന്നുമായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്.
