മേഘയിലെ ആ രംഗത്തിന് മുമ്പ് കരണ്‍ ജോഹര്‍ അക്കാര്യം ആവശ്യപ്പെട്ടുനടി കിയാര വെളിപ്പെടുത്തുന്നു

മുംബൈ: ഇന്ത്യൻ സിനിമ ചരിത്രത്തിലെ വേറിട്ടൊരു ഫിലിം സീരീസാണ് 'ലെസ്റ്റ് സ്റ്റോറീസ്സ്'. കാളിന്ദി, സുധ, റീന, മേഘ എന്നീ ചിത്രങ്ങൾ കോര്‍ത്തിണക്കി കരൺ ജോഹര്‍ ആണ് ലസ്റ്റ് സ്റ്റോറീസ് സംവിധാനം ചെയ്തത്. ഈ സീരിസില്‍ ഏറെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമാണ് 'മേഘ'. മേഘയില്‍ നടി കിയാര അദ്വാനിയുടെ സ്വയംഭോഗ രംഗം വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. സീൻ ചെയ്യുന്നതിനുമുമ്പ് കിയാരയോട് കരൺ ആവശ്യപ്പെട്ട കാര്യം ഞെട്ടിക്കുന്നതാണ്. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒട്ടും തമാശയെന്ന് തോന്നിക്കാത്തവിധത്തില്‍ യഥാര്‍ത്ഥമാണെന്ന് തോന്നുന്ന തരത്തില്‍ വേണം സീൻ ചെയ്യാനെന്നാണ് കരൺ ആവശ്യപ്പെട്ടത്. എന്നാൽ, ചിത്രത്തിലെ വളരെ തമാശ നിറഞ്ഞ ഭാഗമായിരുന്നു കിയാരയുടെ സ്വയംഭോഗരംഗം. ചിത്രത്തിൽ നവവധുവിന്‍റെ വേഷമായിരുന്നു കിയാരയുടേത്. നാല് സംവിധായകരുടെ ഹ്രസ്വ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് ലെസ്റ്റ് സ്റ്റോറീസ്സ്. അനുരാഗ് കാശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരാണ് ചിത്രങ്ങളുടെ സംവിധായകര്‍. രാധിക ആപ്തെ, ഭൂമി പെട്നേക്കർ, മനീഷ കൊയ്രാള എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.