രാമഴയോ.., പനിമലരോ.. എന്നു തുടങ്ങുന്ന ഗാനങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്

സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളി എന്ന സിനിമയിലെ ഗാനങ്ങള്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. രാമഴയോ.., പനിമലരോ.. എന്നു തുടങ്ങുന്ന ഗാനങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രം 27ന് തീയേറ്ററിലെത്തും.

Add Asianetnews as a Preferred SourcegooglePreferred

ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്. പുതുമുഖങ്ങളാണ് ഇവരെ അവതരിപ്പിക്കുന്നത്.

കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും നിര്‍വഹിക്കുന്നു.

കലാസംവിധാനം ഡാനി മുനരിസ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ സരിതാ സുശീല്‍. കുമളി, പീരുമേട്, കൊച്ചി,ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.