കിസ്മത്ത് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ വിനായകന്‍. പൂര്‍ണ്ണമായും നായകനായി വിനായകന്‍ എത്തുന്ന ആദ്യ ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു...

കൊച്ചി: കിസ്മത്ത് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ വിനായകന്‍. കൊച്ചിയില്‍ ഓസ്റ്റ് 27 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്. വിനായകന്‍ പൂര്‍ണ്ണമായും നായകനായി എത്തുന്ന ആദ്യ ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി ആസ്പദമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സിനിമകളില്‍നിന്ന് വ്യത്യസ്തമായിരിക്കും ഈ ചിത്രം. ഇതുവരെ കണ്ടിട്ടില്ലാത്ത കൊച്ചിയെയാണ് ഇതില്‍ ചിത്രീകരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമല്ല, പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ വളരെ ചെറിയ രീതിയില്‍ അവതിരിപ്പിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു.

കമ്മട്ടിപ്പാടത്തിലൂടെ മലയാളികളടെ മനസ്സിനെ തൊട്ട 'പുഴു പുലികൾ പക്കി പരുന്തുകള്‍' എന്ന പാട്ടിന് ശേഷം വിനായകന്‍ ഒരുക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ടാകും. ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയ്ക്ക് പിഎസ് റഫീക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

റോഷൻ മാത്യു, മനോജ് കെ ജയൻ, കൊച്ചു പ്രേമൻ, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍. എഡിറ്റിംഗ് ജിതിന്‍ മനോഹര്‍.