Asianet News MalayalamAsianet News Malayalam

ചാക്കോച്ചന്‍റെ ചിത്രത്തിന് പിന്തുണയുമായി പൗലോ കൊയ്‌ലോ

Kochavva Paulo Ayyappa Coelho First Look Poster Is Out
Author
New Delhi, First Published Jul 29, 2016, 12:01 PM IST

തന്‍റെ പേരിലുള്ള മലയാള സിനിമയ്ക്ക് പിന്തുണയുമായി ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. കുഞ്ചാക്കോബോബന്‍ നിര്‍മ്മിച്ച് നായകനായ 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സ്വന്തം ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടാണ് അദ്ദഹം  മലയാള സിനിമയോടുള്ള പിന്തുണ പ്രഖ്യാപിച്ചത്. 

കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ കൊച്ചവ്വ, അയ്യപ്പദാസ് എന്നിവരെ പൗലോ കൊയ്‌ലോയുടെ കൃതികള്‍ എങ്ങിനെ സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്.

യുവ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തില്‍ ഒരിക്കല്‍ ഏറെ സജീവമായിരുന്ന പ്രമുഖ പ്രൊഡക്ഷന്‍ കമ്പനി ഉദയുടെ തിരിച്ചു വരവ് ചിത്രം കൂടിയാണ്. 

ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ച് വന്ന ഒരു ഇംഗ്‌ളീഷ് വാര്‍ത്തയുടെ ലിങ്കും പൗലോ കൊയ്‌ലോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഓണത്തിന് റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ മുകേഷും നെടുമുടി വേണുവും അഭിനയിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios