ആലപ്പുഴ: കുഞ്ചാക്കോബോബന്‍ നിര്‍മ്മിച്ച് നായകനായ 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന സിനിമയുടെ ടീസര്‍ ഇറങ്ങി. കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ കൊച്ചവ്വ, അയ്യപ്പദാസ് എന്നിവരെ പൗലോ കൊയ്‌ലോയുടെ കൃതികള്‍ എങ്ങിനെ സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്.

യുവ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തില്‍ ഒരിക്കല്‍ ഏറെ സജീവമായിരുന്ന പ്രമുഖ പ്രൊഡക്ഷന്‍ കമ്പനി ഉദയുടെ തിരിച്ചു വരവ് ചിത്രം കൂടിയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മുകേഷും നെടുമുടി വേണുവും അഭിനയിക്കുന്നുണ്ട്.