കൊച്ചി സ്വദേശിയായ കണ്‍മണി മിസ് യൂണിവേഴ്സ് ലിറ്റില്‍ 2016 മത്സരത്തില്‍ മൂന്ന് ടൈറ്റിലുകള്‍ വിജയിച്ചു. അമേരിക്കയിലെ ജോര്‍ജിയയിലാണ് 4 മുതല്‍ 8 വയസുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ മത്സരം നടത്തിയത്. ക്യാറ്റ്വാക്ക് അടക്കമുള്ള ഒരു സൗന്ദര്യ മത്സരത്തിന്‍റെ ഏല്ലാ റൗണ്ടുകളും ഈ കുട്ടി മത്സരത്തിലും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിസ് യൂണിവേഴ്സ് ലിറ്റില്‍ 2016 മത്സരത്തില്‍ ബെസ്റ്റ് മോഡല്‍ ലിറ്റില്‍ മിസ് യൂണിവേഴ്സ് 2016, മിസ് ഇന്‍റര്‍നെറ്റ് വോട്ടിംഗ് 2016, ടോഡ് ലിറ്റില്‍ മിസ് യൂണിവേഴ്സ് എന്നീ ടൈറ്റിലുകളും കണ്‍മണി നേടി. ഇതോടെ കണ്‍മണിക്ക് രാജ്യത്തെ പ്രതിനിധികരിച്ച് കിംഗ് ആന്‍റ് ക്യൂന്‍ 2016 മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

സിനിമ സംവിധായകന്‍ അനീഷ് ഉപസാനയുടെ മകളായ കണ്‍മണി. കൊച്ചിയിലെ കാംപിയന്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.