വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തിൽ അഭിനയിക്കുന്നത്. 

അഭിഭാഷകന്‍റെ റോളില്‍ ദിലീപ് എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിൻറെ ടീസർ നാളെ പുറത്തിറങ്ങും. ടീസർ പുറത്തിറങ്ങുന്ന വിവരം ദിലീപ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. 

വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തിൽ അഭിനയിക്കുന്നത്. ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്നതും പാസഞ്ചറിനു ശേഷം ദിലീപ് അഭിഭാഷക വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിൻറെ പ്രത്യേകതയാണ്.

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ വയാകോം 18 ആദ്യമായി നിർമിക്കുന്ന മലയാള ചിത്രം കൂടിയാണിത്. 

ടു കൺട്രീസിനു ശേഷം മമത ദിലീപിൻറെ നായികയാകുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തിൽ എത്തിയ പ്രിയ ആനന്ദ് കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.