ചെന്നൈ: ഒരു സിനിമ അഭിനയിച്ചാല്‍ അതിന്‍റെ പ്രമോഷന് വേണ്ടി ചാനലുകളില്‍ എത്തില്ല എന്നതാണ് കുറച്ചുനാളായി നയന്‍താരയുടെ നിലപാട്. ഇതിനെതിരെ മുന്‍പ് തന്നെ താരങ്ങളും സംവിധായകരും പരസ്യ വിമര്‍ശനവുമായി എത്തി. എങ്കിലും നയന്‍താര ഉറച്ചു തന്നെ നിന്നു. ഏത് വലിയ പടമായാലും ആത്മാര്‍ത്ഥമായി അഭിനയിക്കുക, പ്രതിഫലം വാങ്ങുക അടുത്ത പ്രോജക്ടില്‍ ശ്രദ്ധിക്കുക, ഇതാണ് നയന്‍താരയുടെ നയം. 

വമ്പന്‍ നിര്‍മ്മാതക്കളോട് പോലും നോ എന്ന് പറഞ്ഞ നയന്‍സ്. ഇപ്പോള്‍'ആരം' എന്ന ചിത്രത്തിന്‍റെ പ്രചരണത്തിനായിചാനലിലെത്തിയതാണ് തമിഴ് സിനിമാ ലോകത്തെ ചൊടിപ്പിച്ചത്. കളക്ടറായാണ് ആരത്തില്‍ നയന്‍സ്. എന്നാല്‍ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്തതിന് നയന്‍ കേള്‍ക്കുന്നത്. ആരത്തിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാവ് നയന്‍താരയാണെന്നാണ് പലരും ആരോപിക്കുന്നത്. 

മാനേജരെ ബിനാമിയാക്കിയാണ് നയന്‍താര ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. ചിത്രത്തിന്‍റെ സംപ്രേക്ഷണാവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കിയ ചാനലാണ് നയന്‍താരയെ പ്രമോഷന് വരാന്‍ നിര്‍ബന്ധിതയാക്കിയതെന്നും പറയുന്നു. എന്നാല്‍ ചാനലിന്‍റെ പ്രൊഡ്യൂസര്‍ കൊട്ടപാടി രാജേഷാണ് ആരമിന്‍റെ നിര്‍മ്മാതാവ്. അതിനാലാണ് നയന്‍താര പങ്കെടുക്കുന്നതെന്നും പറയുന്നു.