കൂടെയിലെ മറ്റൊരു പാട്ടുകൂടി

ബാംഗ്ലൂര്‍ ഡെയ്‍സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലെ ഗാനം പുറത്തിറങ്ങി. വാനവില്ലെ എന്ന് തുടങ്ങുന്ന റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. കാര്‍ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 

പൃഥ്വി രാജ്, പാര്‍വ്വതി, നസ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രംകൂടിയാണ് കൂടെ. ഇപ്പോള്‍ തീയേറ്ററുകളിലുള്ള റോഷ്‍നി ദിനകര്‍ ചിത്രം മൈ സ്റ്റോറിക്ക് പിന്നാലെ പൃഥ്വിരാജ്-പാര്‍വ്വതി കോമ്പിനേഷന്‍ എത്തുന്ന ചിത്രം, വിവാഹത്തിന് ശേഷം നസ്രിയയുടെ തിരിച്ചുവരവ് ചിത്രം, സംവിധായകന്‍ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തില്‍ എത്തുന്നു എന്നീ പ്രത്യേകതകളുമുണ്ട് കൂടെയ്ക്ക്.

ജൂലൈ 14ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം, സൗബിന്‍ ഷാഹിര്‍ ചിത്രം പറവ ക്യാമറയില്‍ പകര്‍ത്തിയ ലിറ്റില്‍ സ്വയമ്പ് പോള്‍ ആണ്. പ്രവീണ്‍ ഭാസ്കര്‍ ആണ് എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് നിര്‍മ്മാണം.