സ്വാമി അയ്യപ്പനായി മലയാളികളുടെ ഹൃദയത്തിലിടം നേടിയ താരമാണ് കൗശിക്ക് ബാബു. സ്വാമി അയ്യപ്പന്‍ പരമ്പര എത്രകണ്ടാലും മതിവരാത്ത മലയാളിക്ക് കൗശിക്കിനെ മറക്കാന്‍ പ്രയാസമാണ്. താരത്തിന്റെ വിവാഹവും മറ്റും മലയാളികള്‍ ആഘോഷിച്ചതാണ്. ഭവ്യ പശുപുലേറ്റിയുമായുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. സോഷ്യല്‍മീഡിയായില്‍ സജീവമായ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പങ്കുവച്ച ചിത്രത്തേക്കാള്‍ ആരാധകര്‍ ഏറ്റെടുത്തത് താരം അതിനു നല്‍കിയ ക്യാപ്ഷനാണ്.

 
 
 
 
 
 
 
 
 
 
 
 
 

I choose you. And I'll choose you over and over and over without a pause, without a doubt, in a heartbeat I'll keep choosing you @bhavya_9620

A post shared by Kaushik babu (@kaushik_babu91) on Feb 5, 2020 at 7:25pm PST

'ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. ഇടതടവില്ലാതെ ഒരുപാടുതവണ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നു. സംശയമില്ലാതെ ഓരോ ഹൃദയമിടിപ്പിലും ഞാന്‍ നിന്നെ തിരഞ്ഞെടുത്തുകൊണ്ടേയിരിക്കും.' എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മലയാളം മിനിസ്‌ക്രീനിനുശേഷം താരം 2015ല്‍ പുറത്തിറങ്ങിയ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിലും നായകനായെത്തിയിരുന്നു. മലയാളത്തില്‍ അയ്യപ്പനായി വേഷമിട്ടതിനുശേഷം താരം, തെലുങ്കിലെ ഭക്തപരമ്പരകളില്‍ മുരുകനായും, ശങ്കരനായും വേഷം ചെയിതിരുന്നു.

താരത്തിന്റെ പ്രണയത്തിന് ആശംസകളുമായി ഒരുപാട് ആരാധകര്‍ കമന്റ്‌ചെയ്തിട്ടുണ്ട്. ആശംസകള്‍ നേര്‍ന്നും, പ്രണയം അവസാനിക്കാതിരിക്കട്ടെ എന്നുമെല്ലാമാണ് ആരാധകര്‍ സ്‌നേഹത്തോടെ പറയുന്നത്.