നടി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച് കരയിപ്പിച്ച നടനും സംവിധായകനുമായ ടി രാജേന്ദറിനെതിരെ നടന്‍ കൃഷ്‍ണ. ധന്‍സികയെ അപമാനിച്ച സംഭവം അപലനീയമാണെന്നും നീതികരിക്കാനാകാത്തതാണെന്നും കൃഷ്‍ണ പറഞ്ഞു.
വിദ്യാസമ്പന്നയായ വ്യക്തിത്വമുള്ള ഒരു യുവതിയോട് അങ്ങനെ പെരുമാറിയത് ശരിയായില്ല. ഒരാളോടും അങ്ങനെ പെരുമാരാന്‍ പാടില്ല. ആദ്യം തമാശയായി തുടങ്ങിയ കാര്യം ഗൗരവും അപമാനിക്കുന്ന തരത്തിലും ആയി മാറുകയുമായിരുന്നു, സ്ത്രീകളോട് അങ്ങനെ പെരുമാറരുത്. ധന്‍സികയോടുള്ള ടി ആര്‍ രാജേന്ദറിന്റെ പെരുമാറ്റം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. മുതിര്‍ന്ന ആള്‍ക്കാര്‍ ജൂനിയര്‍ താരങ്ങളോട് സഹായമനസ്കരായി പെരുമാറുകയാണ് വേണ്ടത്. കൃഷ്‍ണ പറയുന്നു.
'വഴിത്തിരു' എന്ന സിനിമയുടെ പ്രമോഷനായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാജേന്ദറിന്റെ മോശം പെരുമാറ്റം. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ധന്‍സിക ഒരിക്കല്‍പ്പോലും തന്റെ പേര് പരാമര്‍ശിച്ചില്ലെന്നായിരുന്നു രാജേന്ദറിന്റെ പരാതി. ധന്‍സിക മാപ്പു പറഞ്ഞിട്ടും കേള്‍ക്കാതെ തുടര്‍ച്ചയായി വഴക്കിട്ടു. അവസാനം ധന്‍സിക കരയുകയും ചെയ്തു. സംഭവം വന്‍ വിവാദമായി മാറിയിരുന്നു.
