ജിറാഫിനെക്കൊണ്ട് പുലിവാല്‍ പിടിച്ച് കൃതി സനോൺ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 5:04 PM IST
Kriti Sanon Has Offended Many By Posing With A Taxidermied Giraffe On Magazine Cover
Highlights

അന്താരാഷ്ട്ര ഫാഷൻ മാഗസിനായ കോസ്മോപൊളിറ്റൻ ഇന്ത്യയുടെ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ കൃതിയെ വിവാദത്തിലാക്കിയിരിക്കുന്നത്. അന്തരീക്ഷത്തിൽ കെട്ടിയിട്ട നിലയിലുള്ള ജിറാഫിന് കീഴിൽ നിന്ന് 

മുംബൈ: ദില്ലിയില്‍ നിന്നുമെത്തി ചുരുങ്ങിയ കാലത്തില്‍ ബോളിവുഡിലെത്തി തന്‍റെ സ്ഥാനം ഉറപ്പിച്ച നടിയാണ് കൃതി സനോൺ. തമിഴ്, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച കൃതി ബോളിവുഡിലും കോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ്. കൃതിയുടെ വിവാദങ്ങൾ അവസാനിക്കുന്നില്ല. അന്താരാഷ്ട്ര ഫാഷൻ മാഗസിനായ കോസ്മോപൊളിറ്റൻ ഇന്ത്യയുടെ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ കൃതിയെ വിവാദത്തിലാക്കിയിരിക്കുന്നത്. അന്തരീക്ഷത്തിൽ കെട്ടിയിട്ട നിലയിലുള്ള ജിറാഫിന് കീഴിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയുന്ന കൃതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനെതിരേയാണ് വിമർശങ്ങളുമായി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. 

ഇംഗ്ലണ്ടിലെ ഐനോഹോ പാർക്കിൽ മ്യൂസിയത്തിൽ വച്ചായിരുന്നു ഫോട്ടോ ഷൂട്ട്. ടാക്സി‍ഡർമി എന്ന കരകൗശല വിദ്യ ഉപയോഗിച്ച് നിർമ്മിച്ച  ജീറാഫാണ് ഫോട്ടോ ഷൂട്ടിനായി ഉപയോഗിച്ചത്. മൃഗത്തോലിൽ പഞ്ഞി, ചകിരി എന്നിവ നിറച്ച്‌ ജീവനുള്ള മൃഗങ്ങളൊന്ന് തോന്നിപ്പിക്കുന്ന രീതിയിലാക്കുന്ന കരകൗശലവിദ്യയായ ടാക്സി‍ഡർമി. ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിലാണ് മാഗസിൻ പങ്കുവച്ചത്. ചിത്രം വിവാദമായത്തോടെ പരിഹാസ്യമായ ഇത്തരം ചിത്രങ്ങൾ പിൻവലിക്കാനും നടിയോട് പരസ്യമായി ക്ഷമ ചോദിക്കാനും മാഗസിനോട് ആരാധകർ  ആവശ്യപ്പെട്ടു.
 

 

“I’m not someone who gets angry easily, but when I read about atrocities against women, it really upsets me.” Meet our cover girl @kritisanon being her candid self in our August issue.✨ PS: Aynhoe Park features taxidermy, hundreds of years old, most from museums. Taxidermy is the art of preserving an animal that died of natural causes, for academic purposes. The giraffe featured here is floating (not hanging, heavens no!) with balloons on its back. An art installation, in what is possibly one of the eclectic yet most majestic mansions in the world. PPS: Cosmo loves, no, is obsessed with animals. We were, possibly, the first magazine in India to ban the featuring of fur, three years ago. No animals were harmed before, during, or after this shoot. We may be guilty of watching too many puppy videos during work hours, though. Photograph: @andrewwoffinden; styling: @zunailimalik; hair: @aasifahmedofficial; makeup: @adrianjacobsofficial using @facescanada; location courtesy: @aynhoepark; production: @viennafilms Kriti is wearing - high neck top, @hm; pants, @431_88; stilettos, Red Label Collection, @bata.india; necklace: @swarovski #KritiSanon #OnlyInCosmo #CosmoIndia

A post shared by Cosmopolitan India (@cosmoindia) on Aug 8, 2018 at 4:48am PDT

എന്നാൽ മൃഗങ്ങളെ ഉപയോഗിച്ചുള്ള ഫോട്ടോ ഷൂട്ട് വിവാദം ഇതാദ്യമേയൊന്നുമല്ല കൃതി നേരിടുന്നത്. അടുത്തിടെ അന്താരാഷ്ട്ര ഫാഷൻ മാഗസിനായ വോഗിനായി നടി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വോഗിന്റെ ഏപ്രില്‍ ലക്കത്തിലാണ് കൃതി പോസ് ചെയ്തത്. സൗത്ത് ആഫ്രിക്കയായിരുന്നു പശ്ചാത്തലം. അന്നും മൃഗങ്ങള്‍ക്കൊപ്പം അല്‍പം ഹോട്ടായി നിൽക്കുന്ന നടിയുടെ ചിത്രങ്ങള്‍ വളരെയധികം ചര്‍ച്ചയായിട്ടുണ്ട്.  
 
എഞ്ചിനീയറിങ് ബിരുദധാരിയായ കൃതി പഠനത്തിനുശേഷം മോഡലിങ്ങിൽ സജീവമാകുകയായിരുന്നു. തുടർന്ന് നിരവധി പരസ്യ ചിത്രങ്ങളിൽ  അഭിനയിച്ചു. സൂപ്പർഹിറ്റ് താരം മഹേഷ് ബാബു നായകനായ നീനോകണ്ടിനെ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ടൈഗർ ഷരോഫ് നായകനായ ഹീറോപൻതിയാണ് രണ്ടാമത്തെ ചിത്രം. 
ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കി. 

തുടർന്ന് ഷാരൂഖിനൊപ്പം ദിൽവാലെ, ബരേലി കി ബർഫി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. കൃതിയുടേതായി നിരവധി പ്രോജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അന്ധേരിയിലുള്ള വാടകവീട്ടിൽ നിന്നും അടുത്തിടെയാണ് ജുഹുവിൽ സ്വന്തമായി വാങ്ങിയ പുതിയ വീട്ടിലേക്ക് കൃതിയും സഹോദരി നുപുറും താമസം മാറിയത്. 

സിനിമയിൽ വന്നകാലം മുതൽ വിവാദകോളങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നു കൃതി. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതുമായുള്ള പ്രണയ ബന്ധം, ദബു രത്നാനിയുടെ കലണ്ടറിൽ അർധ നഗ്നയായി എത്തിയത്, 2000രൂപയുടെ നോട്ടില്‍ തുന്നിയ വസ്ത്രവുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്  തുടങ്ങി നിരവധി വിവാദങ്ങളും വിമർശനങ്ങളും കൃതി കഴിഞ്ഞ നാല് വർഷമായി നേരിടുന്നുണ്ട്.
 

loader