മൂലമറ്റം:   നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ  ഇടുക്കിയിലെ കൈപ്പയിലെ വീടിന്റെ വൈദ്യുതി വിഛേദിച്ചു.  കുടിശ്ശികയായ 346 രൂപ അടക്കാത്തതിനെ തുടര്‍ന്നാണ് വൈദ്യുതി വിഛേദിച്ചത്.   കെ എസ് ഇ ബി അധികൃതര്‍ കൈപ്പയിലെ വീട്ടിലെത്തി ഫ്യൂസ് ഊരുകയായിരുന്നു.  നാലുതവണത്തെ കുടിശ്ശികയാണ്  അടക്കാനുള്ളത്. 

 മുന്‍ ഉടമ  കുര്യാട്ടുമലയില്‍  തൊമ്മന്‍ തോമന്റെ പേരിലാണ്  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ എസ് ഇ ബി വൈദ്യുതി കണക്ഷന്‍ നല്‍കിയത്. 

 എന്നാല്‍ സ്ഥലം പലതവണ കൈമാറിയെങ്കിലും കണ്‍സ്യൂമര്‍ നമ്പറും പേരും വിലാസവും മാറ്റിയിരുന്നില്ല.  വീടും സ്ഥലവും ദിലിപ് വാങ്ങിയെങ്കിലും ഇവിടെ ആള്‍ത്താമസമില്ല.   ദിലീപ്  ജയിലിലായതോടെ  ഭൂമിയിടപാട് നിയമം ലംഘിച്ചാണ് ഭൂമി സ്വന്തമാക്കിയതെന്ന പേരില്‍ ഈ വീടും സ്ഥലവും തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.