കുഞ്ചാക്കോ ബോബന് ഭാര്യ പ്രിയയ്ക്കായി പാടിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ ഈ പാട്ട് പാടി ഭാര്യ പ്രിയയെ പറ്റിക്കുകയായിരുന്നു. പറ്റിച്ചതാണെങ്കിലും വീഡിയോ കാണാമ്പോള്‍ സംഭവം സൂപ്പറായിട്ടുണ്ട്.
എന്നും സിനിമയില്‍ അഭിനയിക്കുന്നത് പോലെ ഗാനരംഗത്ത് ചാക്കോച്ചന്‍ ചുണ്ടനക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. കൂടെ നിന്ന് പാടിയത് സാക്ഷാല്‍ വിജയ് യേശുദാസാണ്. വിജയ് യേശുദാസിന്റെ മികച്ച പ്രണയ ഗാനങ്ങളിലൊന്നായ ഹേമന്തമെന്‍ എന്ന പാട്ടാണ് പ്രിയയ്ക്കായി പാടിയത്.
പ്രിയയ്ക്ക് ഒരു പാട്ടു പാടികൊടുക്കണമെന്ന് പറഞ്ഞു. ഉടന്‍ തന്നെ ചാക്കോച്ചന്‍ തുടങ്ങി. എന്നാല്‍ വീഡിയോ അവസാനം വരെ കാണണമെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നുണ്ട്. കൊഹനൂര്‍ എന്ന ചിത്രത്തിലെ ഗാനമാണ് ആലപിച്ചത്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ ബി കെ ഹരിനാരായണനാണ് വരികളെഴുതിയത്.
