സിനിമയിലെ മിക്ക സൂപ്പര്‍ താരങ്ങളെയും തെറിവിളിക്കാന്‍ കഴിഞ്ഞ ഒരൊറ്റ നടിയേ മലയാളത്തിലുള്ളു, കുളപ്പള്ളി ലീല. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, രജനീകാന്ത് എന്നിവരെ തെറി വിളിച്ചിട്ടുണ്ടെന്ന് കുളപ്പള്ളി ലീല പറയുന്നു. എന്നാല്‍ എല്ലാം സിനിമയിലാണെന്ന് മാത്രം.
ഒരു തുടക്കകാരി എന്ന നിലയില്‍ തന്നെ എല്ലാവരും സഹായിച്ചിട്ടുണ്ട്. എല്ലാവരെയും ചീത്ത പറയുന്ന ഒരു വായാടിയുടെ വേഷമാണ് മിക്ക സിനിമകളിലും ഞാന്‍ ചെയ്തിട്ടുള്ളത്. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. ആദ്യം എനിക്ക് പ്രയാസമായിരുന്നു.

ആ ഷോട്ടെടുക്കുമ്പോള്‍ മോഹന്‍ലാല്‍ നല്ല പ്രോത്സാഹനമാണ് നല്‍കിയത്. കസ്തൂരിമാനിലൂടെ ലോഹിതദാസാണ് തനിക്ക് ഒരു ബ്രേക്ക് തന്നതെന്നും കുളപ്പള്ളി ലീല പറയുന്നു. മുത്തു എന്ന തമിഴ് ചിത്രത്തില്‍ രജനികാന്ത് സാറിനെ ചീത്ത പറയുന്നുണ്ട്. ഈ സീന്‍ കഴിഞ്ഞപ്പോള്‍ തമിഴില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് അങ്ങോട്ട് ക്ഷണിച്ചിരുന്നു.
കസ്തൂരിമാനിന്റെ തമിഴ് പതിപ്പിലൂടെയാണ് ഞാന്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതിലെ മരുത് മുത്തശ്ശി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്നും കുളപ്പള്ളി ലീല ഒരഭിമുഖത്തില്‍ പറഞ്ഞു.

