ഇനി കുഞ്ചാക്കോ ബോബൻ അള്ളു രാമചന്ദ്രൻ, സംവിധാനം ബിലഹരി
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയാണ് അള്ളു രാമചന്ദ്രൻ. ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ബിലഹരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൃഷ്‍ണശങ്കറും പ്രധാന വേഷത്തിലെത്തുന്നു. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന ചിത്രത്തിന്റെ സംഗീതസംവിധാന നിര്‍വഹിക്കുന്നത് ഷാൻ റഹ്‌മാനാണ്. വളരെ കുറഞ്ഞ ചിലവില്‍ സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് ബിലഹരി. വെറും ഇരുപത്തയ്യായിരം രൂപയ്‍ക്ക് പോരാട്ടം എന്ന സിനിമ പൂര്‍ത്തിയാക്കിയാണ് ബിലഹരി ശ്രദ്ധ നേടുന്നത്.
