കുഞ്ചാക്കോ ബോബന്‍ കളക്ടറായി അഭിനയിക്കുന്നു. ദിവാന്‍ജി മൂല ഗ്രാന്‍ഡ് പ്രിക്സ് എന്ന സിനിമയിലാണ് കുഞ്ചാക്കോ ബോബന്‍ കളക്ടറാകുന്നത്. അനില്‍ രാധാകൃഷ്‍ണ മേനോനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമ ഒരു ആക്ഷേപ ഹാസ്യമായിരിക്കും. അനില്‍ രാധാകൃഷ്‍ണ മേനോനും കളക്ടര്‍ പ്രശാന്ത് നായരും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. നെടുമുടി വേണു, നൈല ഉഷ. കേതകി നാരായണ്‍, രാജീവ് പിള്ള, സുധീര്‍ കരമന, ജോയ് മാത്യു തുടങ്ങിയവരും സിനിമയില്‍ വേഷമിടുന്നു.
