കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കുന്ന പുതുചിത്രം 'ശിക്കാരി ശംഭു'വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നാട്ടിൻ പുറത്തെ കോമഡി ട്രാക്കിലൂടെ കഥ പറയുന്ന ചിത്രത്തിൽ ഫിലിപ്പോസ് എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ശിവദയാണ് നായിക. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചാക്കോച്ചന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സലീംകുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അല്‍ഫോന്‍സാ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഷാദ് കോയയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ശ്രീജിത് ഇടവന ഈണം പകരുന്നു. ഛായാഗ്രഹണം ഫൈസല്‍ അലിയും ചിത്രസംയോജനം വി സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഏയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് 'ശിക്കാരി ശംഭു' നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍.