ആക്രമിക്കപ്പെട്ട നടിയെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരികെ എത്തിക്കണമെന്ന് കുഞ്ചാക്കോ ബോബൻ. സംഘടനയിലേക്ക് തിരിച്ചുവരാൻ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യം പറയുന്നത്.

നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കണം. ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള ധാരണപ്പിശകുകൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാൻ കഴിയാതെ വന്നത്. കോടതി വിധി വന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാട് എടുക്കാനാകും. നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബന്ധത്തിനോ പഴികേള്‍ക്കേണ്ടി വരുമെന്നാണ് താരസംഘടനയ്ക്ക് എതിരെയുള്ള വിമര്‍ശനത്തോട് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്. താരസംഘടനയുടെ മുൻ എക്സിക്യൂട്ടിവ് അംഗമാണ് കുഞ്ചാക്കോ ബോബൻ.