കുഞ്ചാക്കോ ബോബന്‍ വീണ്ടും സുഗീതിന്റെ നായകനാകുന്നു. സുഗീതിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ഓര്‍ഡിനറിയുടെ തിരക്കഥാകൃത്തായ നിഷാദ് കോയയാണ് പുതിയ സിനിമയുടെയും രചന നിര്‍വഹിക്കുന്നത്.

സിനിമ ഒരു മുഴുനീള എന്റര്‍ടെയ്നറായിരിക്കും. കോമഡിക്ക് പ്രധാന്യം നല്‍കിയിട്ടുള്ളതായിരിക്കും ഇത്. ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രധാന്യമുണ്ട്. തോപ്പില്‍ ജോപ്പനാണ് നിഷാദ് കോയ ഏറ്റവും ഒടുവില്‍ തിരക്കഥ എഴുതിയ സിനിമ. സുഗീതിന്റെ മുന്‍സിനിമകളിലെ കുഞ്ചോക്കോ ബോബന്‍- ബിജു മേനോന്‍ കൂട്ടുകെട്ട് പുതിയ സിനിമയിലുണ്ടാകില്ല. വിനായകനാണ് ഉപനായകനായി സിനിമയിലുണ്ടാകുക.