നിയമസഭാ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് നടന്‍ കുഞ്ചാക്കോ ബോബനും. വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് കുഞ്ചാക്കോ ബോബന്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നത്.

ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ആര്‍. ഗിരിജയാണ് കുഞ്ചാക്കോ ബോബന്‍‌ വോട്ടഭ്യര്‍ഥിക്കുന്ന വീഡിയോ പ്രകാശനം ചെയ്‍തത്. 30 സെക്കന്റ് ദൈര്‍ഘ്യമാണ് വീഡിയോയ്‍ക്കുള്ളത്. ജില്ലാ തെരഞ്ഞെടുപ്പ് വെബ്‌സൈറ്റിലും ഫേസ്ബുക്കിലുമാണ് വീഡിയോ നല്‍കിയരിക്കുന്നത്.

നേരത്തെ നീലേശ്വരത്ത്, കാവ്യാ മാധവനും വോട്ടഭ്യര്‍‌ഥിച്ച് എത്തിയിരുന്നു. വോട്ടിംഗ് ശതമാനം കൂട്ടുന്നതിനായി കാസര്‍ഗോഡ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസാണ് ഇപരിപാടി സംഘടിപ്പിച്ചത്.