മായാനദിയുടെ വിജയത്തിന് ശേഷം ഷഹബാസ് അമനും റെക്‌സ് വിജയനും വീണ്ടും ഒന്നിക്കുന്ന സുഡാനി ഫ്രം നൈജീരിയയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഏതുണ്ടെടാ കാല്‍പന്തല്ലാതെ ഊറ്റം കൊള്ളാന്‍ വല്ലാതെ എന്ന് തുടങ്ങുന്ന ഗാനം പന്തുകളിയോടുള്ള അടങ്ങാത്ത ആവേശം വാക്കുകളിലൂടെ പകര്‍ത്തിയിരിക്കുകയാണ്.
സൗബിന്‍ സാഹിര്‍ നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ സക്കരിയ മുഹമ്മദ് ആണ്. തിരക്കഥ രചിച്ചിരിക്കുന്നത് സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ്. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈജു ഖാലിദാണ് ക്യാമറ. ഫുട്‌ബോള്‍ പശ്ചാതലത്തിലൊരുക്കുന്ന ചിത്രമാണ് സുഡാന് ഫ്രം നൈജീരിയ
