കോഴിക്കോട്: നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾക്കെതിരെ നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു. കേസിലെ അന്വേഷണത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നു എന്നതിന്‍റെ സൂചന‍യാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ എന്ന് ഖുശ്ബു കുറ്റപ്പെടുത്തി. 

സംഭവവുമായി സിപിഎമ്മിനു ബന്ധമുള്ള ആർക്കങ്കിലും പങ്കുണ്ടോ എന്നും അവരെ രക്ഷിക്കാനാണോ സർക്കാരിന്‍റെ നീക്കമെന്നും സംശയിക്കേണ്ടി വരുമെന്നു പറഞ്ഞ ഖുശ്ബു ഇടതു ഭരണത്തിൻ കീഴിൽ കേരളം അക്രമങ്ങളുടെ സ്വന്തം നാടായി മാറിയെന്നും കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പോലീസ് സമൂഹത്തിനു വേണ്ടിയാകണം പ്രവർത്തിക്കേണ്ടതെന്നും സിപിഎമ്മിനു വേണ്ടി പ്രവർത്തിക്കരുതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.