പൂര്‍ണമായും സിങ്ക് സൗണ്ടില്‍ പൂര്‍ത്തിയാക്കിയ ചിത്രം
മുണ്ട് മടക്കിക്കുത്തി നാടന് ലുക്കില് മമ്മൂട്ടി. ഗ്രേറ്റ്ഫാദറിനും മാസ്റ്റര്പീസിനും അബ്രഹാമിന്റെ സന്തതികള്ക്കുമൊക്കെ ശേഷം സ്റ്റൈലിഷ് മേക്കോവര് കൂടാതെ മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ഒരു കുട്ടനാടന് ബ്ലോഗ്. സേതു രചനയും സംവിധാനവും നിര്വ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തെത്തി. മുണ്ട് മടക്കിക്കുത്തി കുട്ടനാടന് കായല് തീരത്ത് മീന് പിടിക്കാന് നില്ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്.

പൂര്ണമായും കുട്ടനാട്ടില് ചിത്രീകരണം പൂര്ത്തിയാക്കിയ സിനിമ ശ്രീകൃഷ്ണപുരം എന്ന സാങ്കല്പ്പിക ഗ്രാമത്തിലെ ഒരു ബ്ലോഗെഴുത്തുകാരന്റെ കഥ പറയുന്നു. ഹരി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കോഴിത്തങ്കച്ചന് എന്നായിരുന്നു ചിത്രത്തിന് നേരത്തേ ഇട്ടിരുന്ന പേര്. അനു സിത്താര, ഷംന കാസിം എന്നിവര് നായികമാര്. പൂര്ണമായും സിങ്ക് സൗണ്ടില് പൂര്ത്തിയാക്കിയ ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.
