സ്വര്‍ഗാനുരാഗത്തെക്കുറിച്ച് ഉറക്കെ സംസാരിക്കാന്‍ പോലും മടികാണിക്കുന്ന കാലത്ത് നിന്ന് ചെറിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനായുള്ള സമരങ്ങളാണ് ലോകമെങ്ങും. സമൂഹത്തിലെ എല്ലാ തലങ്ങളിലും അവഗണിക്കപ്പെടുന്ന ഇവരുടെ പ്രണയത്തെക്കുറിച്ച് ഒരു മനോഹര ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ലെസ്ബിയന്‍ സ്ത്രീകളുടെ പ്രണയത്തെക്കുറിച്ച് തമിഴില്‍ നിന്നൊരു മനോഹരഗാനം. സ്വവര്‍ഗപ്രേമികളായ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് തമിഴില്‍ നിര്‍മിച്ച ലേഡീസ് ആന്‍ഡ് ജെന്റില്‍ വിമെന്‍ എന്ന ഡോക്യുമെന്ററിയിലേതാണ് ഈ ഗാനം.