ദിലീപ് നായകനായ രാമലീല നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. ദിലീപിനും സിനിമയ്ക്കും പിന്തുണയുമായി സംവിധായകന്‍ ലാല്‍ ജോസ് രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയാണ് ലാല്‍ ജോസ് പിന്തുണ അറിയിച്ചിരിക്കുന്നത്.

സിനിമയോടൊപ്പം, അവനോടൊപ്പം എന്ന ഹാഷ്‍ടാഗാണ് ലാല്‍ ജോസ് സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്‍ത് എഴുതിയിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചത്. പൊലീസ് പിടിച്ചാല്‍ മൂന്നുകോടി നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.