ചിത്രീകരണം ആഗസ്ത്  മാസത്തില്‍ കണ്ണൂരില്‍ ആരംഭിക്കും

കൊച്ചി: എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍- സിന്ധു രാജ് ടീം വീണ്ടുമൊന്നിക്കുന്നു. കണ്ണൂര്‍ ഉള്‍ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെബിൻ ബേക്കറാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ചിത്രത്തിന്‍റെ ചിത്രീകരണം ആഗസ്ത് മാസത്തില്‍ കണ്ണൂരില്‍ ആരംഭിക്കും. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നായികയും മറ്റു താരങ്ങളുമാരൊക്കെയാണെന്ന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.