ലാലേട്ടാ ലാ ലാ ലാ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി
സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ ‘‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്... എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.
സിനിമയിൽ നായകവേഷത്തിൽ എത്തുന്ന നടൻ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ ജീവിതത്തെക്കുറിച്ചുള്ളതാണ് ചിത്രം.
മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ വിവധ പ്രായത്തിലുള്ള മോഹന്‍ലാല്‍ ആരാധന വ്യക്തമാക്കുന്നതാണ് ഗാനം. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ്. അജു വർഗീസ് ഉൾപ്പെടെ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. വീഡിയോ കാണാം.

