കൊച്ചി: സംവിധായകന്‍ ലാല്‍ ജോസ് മാക്ടയുടെ പുതിയ ചെയര്‍മാന്‍. ഷാജൂണ്‍ കാര്യാലിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

മാക്ടയുടെ 22 ാമതു വാര്‍ഷിക പൊതുയോഗത്തിലാണു പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. നേരത്തെ എക്‌സിക്യൂട്ടിവിലെ 14 അംഗങ്ങളെ എതിരില്ലാതെ തീരുമാനിച്ചിരുന്നു. ബാക്കി ഏഴു സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്.

137 അംഗങ്ങള്‍ നേരിട്ടും 47 പേര്‍ പോസ്റ്റലായും വോട്ട് ചെയ്തു.

ലാല്‍ ജോസിന്റെ അധ്യക്ഷതയില്‍ ആദ്യ എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്നു. മൂന്നു വര്‍ഷത്തേക്കാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തരിക്കുന്നത്.