പോണ്‍ അഭിനയം അവസാനിപ്പിച്ചതിന്‍റെ കാരണം വ്യക്തമാക്കി  മിയ ഖലീഫ

First Published 2, Mar 2018, 1:17 PM IST
Lance Armstrong interviews Mia Khalifa who says she quit porn due to ISIS threats
Highlights
  • എന്ത് കൊണ്ടാണ് പോണ്‍ അഭിനയം അവസാനിപ്പിച്ചതെന്ന് വ്യക്തമാക്കി  മിയ ഖലീഫ

ന്യൂയോര്‍ക്ക്: എന്ത് കൊണ്ടാണ് പോണ്‍ അഭിനയം അവസാനിപ്പിച്ചതെന്ന് വ്യക്തമാക്കി  മിയ ഖലീഫ. ഒരു  അഭിമുഖത്തിലാണ് മിയ ഇക്കാര്യം വെളിപ്പെടുത്തിയത്. തീവ്രവാദികളില്‍ നിന്ന് നേരിട്ട ഭീഷണിയാണ് തന്നെ ഈ രംഗം വിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് മിയ പറയുന്നത്. 2015ല്‍ ഐ.എസ് ഭീകരര്‍ മിയയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ആദ്യം ഈ ഭീഷണികള്‍ കാര്യമായി എടുത്തില്ല, പക്ഷേ പിന്നെയും ഇതു തുടര്‍ന്നു നിയന്ത്രണം വിട്ടപ്പോഴാണ് താന്‍ കരിയര്‍ അവസാനിപ്പിച്ചതെന്ന് മിയ പറഞ്ഞു. തന്‍റെ ചിത്രങ്ങളേക്കാള്‍ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ടെന്നും മിയ അഭിപ്രായപ്പെട്ടു
ചുരുങ്ങിയ സമയം കൊണ്ട് അഡല്‍റ്റ് വെബ്‌സൈറ്റ് ആയ പോണ്‍ഹബിലെ വിലയേറിയ താരമായി മാറിയ താരമാണ് മിയ ഖലീഫ. ഒരു വീഡിയോയില്‍ ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് മിയയ്ക്ക് എതിരെ കടുത്ത എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമായത്. 

പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കുടുതല്‍ എതിര്‍പ്പ് വന്നിരുന്നത്. തങ്ങള്‍ക്ക് മിയ ഒരു അപമാനമാണെന്നും തങ്ങളുടെ രാജ്യത്തിന് ചീത്ത പേര് ഉണ്ടാക്കാനാണ് താരം ശ്രമിക്കുന്നതെന്നുമായിരുന്നു ഇവരുടെ നിലപാട്. ലെബനീസ് വംശജയായ മിയ ഖലീഫ ഇപ്പോള്‍ മയാമിയിലാണ് താമസം. 

loader