തൃഷ നായികയാവുന്ന പുതിയ ചിത്രമാണ് മോഹിനി, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ഇറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ 1 മില്യന്‍ പേരാണ് കണ്ടത്. തൃഷയുടെ ആക്ഷന്‍ രംഗങ്ങളും ട്രയിലറില്‍ ഉണ്ട്.
ലണ്ടന്‍, മെക്‌സിക്കോ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ലണ്ടന്‍ സ്ട്രീറ്റുകളില്‍ ചിത്രീകരിച്ച തൃഷയുടെ കാര്‍ ചെയ്‌സിങ് രംഗങ്ങളായിരുന്നു പുറത്തുവന്ന ട്രെയിലറിലെ ഹൈലറ്റ്. രണ്ടു ദിവസമെടുത്താണ് ഈ രംഗം ചിത്രീകരിച്ചത്. തൃഷയ്ക്ക് ലണ്ടനിലെ ലൈസന്‍സ് അതോററ്റിയുടെ അംഗീകാരത്തോടെയാണ് ഈ രംഗം ചിത്രീകരിച്ചത്.
ലണ്ടന്‍ പോലീസും ഷൂട്ടിംഗ് സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു. ഡ്യൂപ്പില്ലാതെ തൃഷ ചെയ്ത കാര്‍ ചെയ്‌സിങ് കണ്ടിട്ട് ലണ്ട്ന്‍ പോലീസ് പോലും അതിശയിച്ചുപോയെന്നാണ് മോഹിനിയുടെ സംവിധായകന്‍ ആര്‍. മാധേഷ് പറഞ്ഞിരിക്കുന്നത്.

