പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രമാണ് ആട്2. ചിത്രം മാത്രമല്ല ഷാജിപാപ്പനും ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. കേരളക്കരയാകെ ഷാജിപാപ്പന്റെ രണ്ടുനിറത്തിലുള്ള മുണ്ടും ലുക്കും എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ ഡിസൈന്‍ ചെയ്ത കറുപ്പും ചുവപ്പുമുള്ള പാപ്പന്‍ മുണ്ടാണ് എല്ലായിടത്തും തരംഗമായിരിക്കുന്നത്.

ഇത് നമ്മുടെ നാട്ടില്‍ മാത്രമല്ല അങ്ങ് ഹോളിവുഡിലും എത്തിയിരിക്കുകയാണെന്നാണ് ജയസൂര്യയുടെ പോസ്റ്റ്. പ്രശസ്ത ഹോളിവുഡ് താരം ലോറന്‍സ് ഫിഷ്‌ബേണ്‍ ആണ് പാപ്പന്‍ സ്‌റ്റൈല്‍ വസ്ത്രധാരണവുമായി എത്തിയത്.

 

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ എല്ലാവരും കോട്ടും സ്യൂട്ടും ടൈയും അണിഞ്ഞ് വന്നപ്പോള്‍ ഫിഷ്‌ബേണ്‍ എത്തിയത്. പാപ്പന്‍ സ്‌റ്റൈലില്‍ റെഡ് ലൈനിങ് ഉള്ള ബ്ലാക്ക് കിമോണിയ അണിഞ്ഞാണ്.  ഒപ്പം ചുവപ്പ് ഷൂസും. അവാര്‍ഡ് നിശയിലെ ഏറ്റവും വലിയ ആകര്‍ഷണം ഫിഷ്‌ബേണ്‍ ആയിരുന്നു.