പ്രണയബന്ധത്തെച്ചൊല്ലിയുള്ള കങ്കണ റണൗത്തും ഹൃത്വിക് റോഷനും തമ്മിലുള്ള വാക്പോരിനു പുതിയ വഴിത്തിരിവ്. കങ്കണ ഹൃത്വിക്കിന് അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തായി.
കങ്കണ തന്റെ പ്രതിഛായ തകര്‍ത്തെന്നായിരുന്നു ഹൃത്വിക്കിന്റെ ആരോപണം. ഹൃത്വിക് തനിക്ക് മോശം ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചുവെന്നായിരുന്നു കങ്കണ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം ഹൃത്വിക് നിഷേധിച്ചിരുന്നു. ഇപ്പോഴിതാ ഹൃത്വിക്കിന് കങ്കണ അയച്ച ഇമെയില്‍ സന്ദേശങ്ങള്‍ പുറത്താകുകയും ചെയ്‍തിരിക്കുന്നു. ഞാന്‍ ഭാവനയിലുള്ള ഒരാളുമായാണോ സംസാരിക്കുന്നത്? എന്നോട് എന്താണ് ഒരിക്കലും സംസാരിക്കാത്തത്? ഒരു മറുപടി പോലും ലഭിക്കുന്നില്ല എന്നത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് അറിയുമോ? തുടങ്ങിയ സന്ദേശങ്ങള്‍ ഉള്ള ഇ മെയില്‍ സന്ദേശങ്ങളാണ് പുറത്തായത്. എന്നാല്‍ ഇക്കാര്യം കങ്കണയുടെ അഭിഭാഷകന്‍ നിഷേധിച്ചിട്ടുണ്ട്.
