കൊച്ചി: നടി ലെനയുടെ ബിസിനസ് സംരംഭം 'ആകൃതി' ഇനി കൊച്ചിയിലും. ഇടപ്പള്ളി സഹൃദയ നഗറിലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ഞായറാഴ്ച രാവിലെ 11 ന് നടി മംമ്ത മോഹന്‍ദാസ് ആണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച ആകൃതിയുടെ പുതിയ ശാഖയാണ് കൊച്ചിയില്‍ തുടങ്ങിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ ശരീര സൗന്ദര്യമാണ് ആകൃതിയുടെ ലക്ഷ്യം. ഭക്ഷണം കുറയ്ക്കാതെ തടി കുറയ്ക്കാന്‍ ആകൃതി സഹായിക്കും. യോഗയും വ്യായാമ മുറകളും പരിശീലിപ്പിക്കുകയും ചെയ്യും.