വിവാഹമോചനത്തിന് ശേഷം ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലായി തീര്‍ന്നു വിവാഹ മോചനത്തിന് ശേഷം നഷ്ടങ്ങളെല്ലാം തനിക്ക് മാത്രമായിരുന്നു

സിനിമാ താരങ്ങളുടെ ജീവിതം ഏറെ നിറമുള്ള കാഴ്ചകള്‍ മാത്രം ഉള്ളതാണെന്ന ധാരണകള്‍ പലരും പല വെളിപ്പെടുത്തലുകളീലൂടെ പൊളിച്ചിട്ടുണ്ട്. എന്നാല്‍ അത്തരമൊരു വെളിപ്പെടുത്തലിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സിനിമാതാരം ചാര്‍മിള. ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ചാര്‍മിള. വിവിധ ഭാഷകളിലായി അറുപത്തഞ്ചിലധികം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി സമ്പാദ്യമൊന്നുമില്ലെന്ന് ചാര്‍മിള പറഞ്ഞു. 

ഒരുപാട് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതിന് ഒത്തിരി പണം ലഭിച്ചിരുന്നു എന്നാല്‍ അന്ന് അതൊന്നു സമ്പാദ്യമാക്കി സൂക്ഷിച്ചില്ല. എല്ലാം അടിച്ച് പൊളിച്ച് തീര്‍ക്കുകയായിരുന്നു. അതിനാല്‍ പണത്തിനായി ഇപ്പോള്‍ ഏറെ കഷ്ടപ്പാടാണ്. കടം നല്‍കിയവര്‍ തേടിയെത്തുന്നത് വണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്താന്‍ നിര്‍ബന്ധിതയാക്കിയിരിക്കുകയാണ്. 

വിവാഹശേഷം ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു അതിനാല്‍ തന്നെ വിവാഹമോചനത്തിന് ശേഷം ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലായി തീര്‍ന്നു. തമിഴിലെ താരസംഘടനയായ നടികര്‍ സംഘവും നടന്‍ വിശാലും ഒരു പാട് സഹായിച്ചുവെന്നും ചാര്‍മിള തുറന്ന് പറയുന്നു. വിവാഹ മോചനത്തിന് ശേഷം നഷ്ടങ്ങളെല്ലാം തനിക്ക് മാത്രമായിരുന്നു. അമ്മ കിടപ്പിലാണ്, ഷൂട്ടിന് പോകുമ്പോള്‍ അമ്മയെ നോക്കാനായി ഒരു ഹോം നഴ്സിനെ വച്ചിട്ടുണ്ട്. 

നിലവിലെ സ്ഥിതിയില്‍ ഒരു ഷൂട്ടിന് പോയി വരുമ്പോഴേക്കും കടം തന്നവര്‍ എന്നെ തേടിയെത്തും. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് വീണ്ടും അഭിനയിച്ചേ മതിയാകൂവെന്ന നിലയിലാണ്. ലീസിനെടുത്ത വീട്ടിലാണ് ഇപ്പോള്‍ താമസമായി. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ വീണ്ടും തയാറായതെന്നും ചാര്‍മിള പറയുന്നു.