കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവിാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ലിജോയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതന്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.

പടക്കം പൊട്ടുന്ന കയ്യടി.സ്വർണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്.കാറി നീട്ടിയൊരു തുപ്പ് മേൽ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത്. ഉരുക്കിന്റെ കോട്ടകൾ ,
ഉറുന്പുകൾ കുത്തി മറിക്കും. കയ്യൂക്കിൻ ബാബേൽ ഗോപുരം, പൊടിപൊടിയായ് തകർന്നമരും. അപമാനിക്കപ്പെട്ട കലാകാരന്മാർക്ക് ഐക്യദാർഢ്യം.