ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ ചെറുകഥാകൃത്ത് ജോര്‍ജ് സോണ്ടേഴ്സിന്‍റെ നോവല്‍ 'ലിങ്കണ്‍ ഇന്‍ ദ ബാര്‍ടോ' യ്ക്ക് ലഭിച്ചു. 144 നോവലുകളോട് മത്സരിച്ചാണ് സോണ്ടേഴ്സിന്‍റെ നോവല്‍ പുരസ്കാരം കരസ്ഥമാക്കിയത്. യാഥാര്‍ത്ഥ്യ സംഭവമാണ് നോവലിന്‍റെ വിഷയം. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് എബ്രഹാം ലിങ്കണ്‍ന്‍റെ 11 വയസുകാരനായ മകന്‍ വില്ലിയുട മരണമാണ് നോവലിന്‍റെ ഉള്ളടക്കം.
ചരിത്രവും ജീവചരിത്രവും ഒക്കെ നോവലില്‍ വന്ന് പോകുന്നു. അംഗീകാരം ഏറ്റുവാങ്ങവേ കടന്ന് പോയിക്കൊണ്ടിരിക്കുന്ന കെട്ടകാലത്തെ വിമര്‍ശിക്കാനും സോണ്ടേഴ്സ് മടിച്ചില്ല. അപരിചിതമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നാണ് സോണ്ടേഴ്സ് പറഞ്ഞത്. മാന്‍ ബുക്കര്‍ പ്രൈസ് ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കകാരനാണ് സോണ്ടേഴ്സ്. മൂന്ന് ബ്രിട്ടീഷുകാരും മൂന്ന് അമേരിക്കന്‍ എഴുത്തുകാരും ഇത്തവണത്തെ മാന്‍ ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു.
