നടിമാരുടെ ലിപ്പ്ലോക്കിനാല്‍ വിവാദത്തിലായി തമിഴ് ബിഗ്ബോസ്. ബിഗ്ബോസിന്‍റെ വീഡിയോയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്
ചെന്നൈ: നടിമാരുടെ ലിപ്പ്ലോക്കിനാല് വിവാദത്തിലായി തമിഴ് ബിഗ്ബോസ്. ബിഗ്ബോസിന്റെ വീഡിയോയാണ് വിവാദങ്ങള്ക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രോമോ വീഡിയോയിലെ മലയാളി നടി ജനനി അയ്യരും ഐശ്വര്യ ദത്തയും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് വിവാദങ്ങള്ക്ക് ആധാരം. ആണ്വേഷം ധരിച്ച് എത്തുന്ന ജനനിയെ ചുംബിക്കുന്ന ഐശ്വര്യയുടെ വീഡിയോ പരിപാടിയുടെ അണിയറക്കാര് ആയി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. വീഡിയോ റിലീസ് ചെയ്തതതോടെ പല തരത്തിലുള്ള വാര്ത്തകളും ട്രോളുകളും പുറത്തുവന്നു. തമിഴ് സംസാകാരത്തിന് ഒരിക്കലും നിരക്കാത്ത ഷോ ആണിതെന്നും കുട്ടികളെ ഇത് വഴിതെറ്റിക്കുമെന്നും വിമര്ശകര് പറയുന്നു.
