പ്രിയദര്‍ശനും ലിസിയുമായുള്ള വിവാഹ മോചനം ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. വിവാഹിതരായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. എന്നാല്‍ ലിസിയുടെ പുതിയ സുഹൃത്തുമായുള്ള ചങ്ങാത്തവും ആഘോഷവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതിയ സുഹൃത്തിന്‍റെ കാര്യം ലിസി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഒപ്പം വിശദമായ ഒരു കുറിപ്പുമുണ്ട്. 

വിലപിടിപ്പുള്ള രത്‌നങ്ങളാണ് സ്ത്രീകളുടെ സുഹൃത്തെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്കാണ് ലിസിയുടെ മറുപടി. സുഹൃത്ത് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിലിരുന്നുള്ള ചിത്രം പങ്കുവച്ചതോടെയാണ് താരത്തിന്‍റെ ബൈക്കിനോടുള്ള ഇഷ്ടം പുറത്തേക്ക് വന്നത്. 

'എന്‍റെ മുടിയിഴകളില്‍ കാറ്റിന്റെ തലോടല്‍.. കണ്ണുകളില്‍ മിന്നിമായുന്ന കാഴ്ച വസന്തം. ഹൃദയത്തില്‍ മൂളിപ്പാട്ടിന്‍റെ ഈണം. എനിക്കുമുന്നില്‍ കാണുന്നത് അതിരുകളില്ലാത്ത ചക്രവാളം.. എന്തൊരു സ്വപ്നമാണിത്..' എന്ന കാവ്യാത്മകമായ കുറിപ്പോടെയാണ് ലിസി തന്‍റെ ഹാര്‍ലി യാത്രയെ വിവരിച്ചിരിക്കുന്നത്.