വിവാഹബന്ധം വേര്‍പെടുത്തിയ, സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വീണ്ടും വിവാഹിതരാകുന്നുവെന്ന് ചില ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ലിസി തന്നെ രംഗത്തെത്തി.

അടുത്ത ഡിസംബറില്‍ വീണ്ടും വിവാഹിതരാകുമെന്നായിരുന്നു വാർത്ത. ആ വാർത്ത തെറ്റാണെന്നും അതൊരിക്കലും സംഭവിക്കില്ലെന്നും ലിസി ഫേസ്ബുക്കിലൂടെ വ്യക്താക്കി. വാഹമോചനത്തിന്റെ കാരണമെന്തെന്ന് പ്രിയനും കുട്ടികൾക്കും ബഹുമാനപ്പെട്ട കോടതിയ്ക്കും അറിയാവുന്നതാണ്. ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാരണങ്ങൾ അടിസ്ഥാനബന്ധം പോലും ഇല്ലാത്തതാണ്. ഏതൊക്കെ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചെന്നും വിവാഹമോചനം നൽകാനുമുള്ള കാരണങ്ങളെയും കുറിച്ച് ഇപ്പോള്‍ ചർച്ച ചെയ്യാനോ വെളിപ്പെടുത്താനോ ആകില്ല. ഇപ്പോൾ വന്നിരിക്കുന്ന വാർത്തയും അഭിമുഖങ്ങളും കെട്ടിച്ചമച്ചതാണ്. ഇക്കാര്യത്തെ കുറിച്ച് ഞാനാരോടും പ്രതികരിച്ചില്ല. എന്നാൽ ചിലർ എന്നെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പ്രിയദർശനുമായുള്ള വിവാഹമോചനം നിയമപരമായി പൂർത്തിയാകാൻ ഇനി മൂന്നുമാസത്തെ കാലതാമസമുണ്ട്. അതുവരെ പ്രിയദർശനെതിരെയുള്ള ഗാർഹിക പീഡനത്തിന്റെ കേസും തടഞ്ഞുവച്ചിരിക്കുകയാണ്. മറ്റുള്ള ആളുകളുടെ സ്വകാര്യതയിൽ കൈകടത്തി സന്തോഷം കണ്ടെത്തുന്നതിലൂടെ എന്താണ് നിങ്ങൾ നേടുന്നത്. ദയവായി ജീവിക്കാൻ അനുവദിക്കൂ - ലിസി ഫേസ്ബുക്കില്‍ കുറിച്ചു.