സിദ്ധാര്‍ഥും ആന്‍ഡ്രിയയും ഒന്നിക്കുന്ന പുതിയ സിനിമയാണ് അവള്‍. ഒരു ഹൊറര്‍ റൊമാന്റിക് സിനിമയായിട്ടാണ് അവള്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം അവസാനം സിനിമ തീയേറ്ററിലെത്തും.
സിനിമയില്‍ സിദ്ധാര്‍ഥുമായി ആന്‍ഡ്രിയ ചുംബിക്കുന്ന വാര്‍ത്തകള്‍ അടുത്തിടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. ലിപ്‍ലോക്കിനെ കുറിച്ച് ആന്‍ഡ്രിയയ്‍ക്ക് പറയാനുള്ളത് ഇതാണ്- പണ്ട് സിനിമകള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നുനില്‍ക്കുന്നതായിരുന്നു. എന്നാല്‍ എന്ന് ജീവിതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണ്. ലിപ്‍ലോക് ജീവിതത്തിലുള്ളതാണ്. അത് സിനിമയിലും ഉണ്ടാകുന്നു. അത്രമാത്രം. എന്നെ സംബന്ധിച്ച് ഇത് ഓണ്‍സ്ക്രീനിലായാലും ഓഫ്സ്ക്രീനിലായാലും വലിയ കാര്യമായി കണക്കാക്കുന്നില്ല. എന്തുകൊണ്ടാണ് ലിപ്‍ലോക്ക് ചെയ്യുന്നത് ഇത്ര കുഴപ്പമായി മാറുന്നത്. നിര്‍ബന്ധിച്ചിട്ടാണോ സിദ്ദാര്‍ഥുമായി ലിപ്‍ലോക്ക് ചെയ്യേണ്ടി വന്നത് എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. എന്തെങ്കിലും നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കാന്‍ ഞാന്‍ കുട്ടിയല്ല. പൂര്‍ണ്ണമനസ്സോടെ തന്നെയാണ് ഇതും മറ്റ് രംഗങ്ങളും അഭിനയിച്ചിരിക്കുന്നത്- ആന്‍ഡ്രിയ പറയുന്നു.
മിലിന്‍ഡ് റാവുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. അതുല്‍ കുല്‍ക്കര്‍ണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് സിനിമ ഒരുക്കുന്ത്. തെലുങ്കില്‍ ഗൃഹം എന്ന പേരിലും ഹിന്ദിയില്‍ ദ ഹൗസ് നെക്സ്റ്റ് ഡോര്‍ എന്ന പേരിലുമാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക.
