കാണികൾക്കൊപ്പം സിനിമ കാണുന്ന ലോകേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ഈ വർഷം തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിൽ ഇറങ്ങിയ 'കൂലി'. ലോകേഷ്- രജനി ആദ്യമായി ഒന്നിക്കുന്നത് കൊണ്ട്തന്നെ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ ചിത്രത്തെ നോക്കിക്കണ്ടത്. എന്നാൽ ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ ചെന്നൈയിലെ തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം കൂലി കാണാൻ എത്തിയിരിക്കുകയാണ് ലോകേഷ്.

കാണികൾക്കൊപ്പം സിനിമ കാണുന്ന ലോകേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ അഭിപ്രായമറിയാനും എവിടെയൊക്കെയാണ് പ്രശ്നങ്ങൾ സംഭവിച്ചതെന്ന് മനസിലാക്കാനും ലോകേഷിന് ഈയവസരം ഉപകാരപ്പെടട്ടെ എന്നാണ് സമൂഹമാധ്യമങ്ങൾ ചർച്ചയാവുന്നത്. ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ വിമർശനങ്ങളായിരുന്നു കൂലിക്ക് ലഭിച്ചിരുന്നത്. രജനീകാന്തിന് പുറമെ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.

Scroll to load tweet…

സ്റ്റാൻഡ് എലോൺ ചിത്രമായതുകൊണ്ട് തന്നെ എൽ.സി.യു ചിത്രങ്ങളെ പോലെ മികച്ചതായില്ല എന്നും പൊതുവെ വിമർശനമുയരുന്നുണ്ട്. 400 കോടി കളക്ഷൻ സ്വന്തമാക്കിയതിലൂടെ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയും 400 കോടി കളക്ഷൻ സ്വന്തമാക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News