ടിസീരിസ് തലവൻ ഭൂഷണ്‍ കുമാറിനെതിരെ ലൈംഗിക ആരോപണവുമായി നടി. ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാൻ തയ്യാറാകാതിരുന്നതിനാല്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചതെന്ന് നടി പറയുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് നടി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മൂന്ന് സിനിമകളുടെ കാര്യത്തിലായിരുന്നു സംസാരം നടന്നത്. ഒരു തവണ ഓഫീസില്‍ ഭൂഷണെ നേരിട്ടു കണ്ടു. അത് ഒരു സാധാരണ മീറ്റിംഗ് ആയിരുന്നു. സിനിമയെ കുറിച്ച് സംസാരിച്ചതിനു ശേഷം പേപ്പറില്‍ അടുത്ത ദിവസം ഒപ്പിടാം എന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം ഭൂഷന്റെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. മൂന്ന് സിനിമകള്‍ക്ക് ജോലി ചെയ്യാൻ ഒപ്പിടാൻ വേണ്ടിയായിരുന്നു അത്. സൌഹാര്‍ദ്ദപരമായ ഒരു കൂടിക്കാഴ്‍ചയായിരുന്നത്. വാക്കാല്‍ അത് പറഞ്ഞ് ഉറപ്പിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും സന്ദേശം വന്നു. ബംഗ്ലാവില്‍ വൈകുന്നേരം കാണാൻ പറ്റുമോ എന്നായിരുന്നു സന്ദേശം. ജോലിയും ആനന്ദവും ആണ് നോക്കുന്നത്. സമ്മതമെങ്കില്‍ തന്നെ ഒരു സൂപ്പര്‍സ്റ്റാര്‍ ആക്കാമെന്നു പറഞ്ഞുവെന്നും നടി പറയുന്നു. എന്നാല്‍ തനിക്ക് അതില്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് തിരിച്ച് മെസേജ് അയക്കുകയായിരുന്നു. ജോലിക്ക് വേണ്ടി ഒപ്പം കിടക്കാൻ തയ്യാറല്ല. അങ്ങനെ എനിക്ക് സിനിമകള്‍ വേണ്ടെന്നുമായിരുന്നു മറുപടി കൊടുത്തത്. ഞാൻ ആരാണെന്ന് വെളിപ്പെടുത്തിയാല്‍ എന്നെ ഇവിടെ ജീവിക്കാൻ ഭൂഷൻ കുമാര്‍ അനുവദിക്കില്ല. സംഭവത്തിനു ശേഷം പിറ്റേ ദിവസം തന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയെന്നും നടി പറയുന്നു.