ഒരിടവേളയ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്
നയൻതാരയും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ പൂജ നടന്നു. എറണാകുളം ഇടപ്പള്ളി അഞ്ചുമന അമ്പലത്തിൽ ആയിരുന്നു ചടങ്ങ്.
നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വര്ഗീസ്, വിജയ് ബാബു, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, സണ്ണി വെയ്ൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ പൂജയിൽ പങ്കെടുത്തു.
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ചിത്രം അജു വർഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്ന്നാണ് നിർമ്മിക്കുന്നത്. ധ്യാന്റെ തന്നെയാണ് കഥയും തിരക്കഥയും. ഒരിടവേളയ്ക്കു ശേഷം നയന്താര മലയാളത്തില് നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ശ്രീനിവാസനും പാര്വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ദിനേശനും ശോഭയുമായിട്ടാണ് നിവിന് പോളിയും നയന്താരയും തിരശീലയിലെത്തുക. അജു വര്ഗീസ്, ഉര്വ്വശി തുടങ്ങിയവരും ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രം വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമോ റീമേക്കോ അല്ലെങ്കിലും നായകന് തളത്തില് ദിനേശന്റെ വിദൂരസാദൃശ്യമുണ്ടെന്നു ധ്യാന് വ്യക്തമാക്കിയിരുന്നു.വടക്കുനോ
