'ലൂസിഫറി'ന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന് കരാറായി; വാങ്ങിയത് ഫാര്‍സ് ഫിലിം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Jan 2019, 11:05 PM IST
lucifer overseas distribution rights sold
Highlights

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്‌റോയ് ആണ്.
 

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഓവര്‍സീസ് വിതരണാവകാശം സംബന്ധിച്ച് കരാറായി. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് യുഎഇയിലും ജിസിസിയിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജിലൂടെ അവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തെന്നിന്ത്യന്‍ ചിത്രങ്ങളുടെ യുഎഇ, ജിസിസി രാജ്യങ്ങളിലെ പ്രധാന വിതരണക്കാരാണ് ഫാര്‍സ് ഫിലിം. കെജിഎഫും പ്രേതം 2ഉും തട്ടുംപുറത്ത് അച്യുതനുമൊക്കെ ഗള്‍ഫിലെത്തിച്ചത് ഇവരായിരുന്നു. വ്യാഴാഴ്ച തീയേറ്ററുകളിലെത്തുന്ന രജനീകാന്ത് നായകനാവുന്ന 'പേട്ട' ഇവിടങ്ങളില്‍ എത്തിക്കുന്നതും ഈ കമ്പനി തന്നെ.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്‌റോയ് ആണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍ സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. മാര്‍ച്ച് 28 റിലീസ്.

loader