ടാക്സി ഡ്രൈവറായ അമുദന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന് ഇതിനകം അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്.

സിനിമാപ്രേമികളില്‍ ആകാംക്ഷയുണര്‍ത്തിയ റാം-മമ്മൂട്ടി ചിത്രം പേരന്‍പിലെ അന്‍പേ അന്‍പിന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി. യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് അദ്ദേഹവും കാര്‍ത്തിക്കും ചേര്‍ന്നാണ്. സുമതി റാമിന്‍റേതാണ് വരികള്‍.

ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 27 മിനിറ്റാണ് ദൈര്‍ഘ്യം. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ ഏഴിനാവും ചിത്രം തീയേറ്ററുകളിലെത്തുക. ടാക്സി ഡ്രൈവറായ അമുദന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന് ഇതിനകം അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്.

സമുദ്രക്കനി, അഞ്ജലി അമീര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. തേനി ഈശ്വര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.