എം പദ്മകുമാറിന്റെ ഇൻവസ്റ്റിഗേഷൻ ത്രില്ലര്‍ ജോസഫ്, നായകൻ ജോജു

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജോസഫ്. ജോജു ആണ് സിനിമയിലെ നായകനായി അഭിനയിക്കുന്നത്. വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ജോജു അഭിനയിക്കുന്നത്. തൊടുപുഴയില്‍ ഇന്ന് സിനിമയുടെ ചിത്രീകരണം തുടങ്ങും. ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നതെന്ന് എം പദ്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

ഷഹി കബിര്‍ ആണ് തിരക്കഥയെഴുതുന്നത്. ദിലീഷ് പോത്തൻ, സൌബിൻ, ഇര്‍ഷാദ്, ആത്മീയ, മാളവിക മേനോൻ, അനില്‍ മുരളി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനേഷ് മാധവൻ ആണ് ഛായാഗ്രാഹകൻ. രഞ്ജിൻ രാജ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.